കൊല്ലം ജില്ലയിലെ ഒരു പട്ടണം ആണ് പുനലൂര്‍. കൊല്ലം ജില്ലയില്‍ നിന്നും 45 കിലോമീറ്റര്‍ വടക്കുകിഴക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നും 75 കിലോമീറ്റര്‍ വടക്കും ആണ് പുനലൂര്‍. അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂര്‍. കടല്‍നിരപ്പില്‍ നിന്ന് 34 മീറ്റര്‍ ഉയരത്തില്‍ ആണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദര് ശന സ്ഥലങ്ങള്‍ പുനലൂര്‍ പേപ്പര്‍ മില്ല്സ് (1888ല്‍ ഒരു ബ്രിട്ടീഷുകാരനാണു സ്ഥാപിച്ചത്, ഇന്ന് ഡാല്‍മിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍), കല്ലടയാറിനു കുറുകെ ഉള്ള പുനലൂര്‍ തൂക്കുപാലം എന്നിവയാണ്. പുനലൂര്‍ ഇന്ന് മുനിസിപ്പല്‍ ഭരണത്തിനു കീഴിലാണ്. പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂര്‍.