English| മലയാളം

വിവരണം

വില്ലേജ്   : പുനലൂര്‍
താലൂക്ക്‌ : പുനലൂര്‍ 
അസംബ്ലി മണ്ഡലം : പുനലൂര്‍
പാര്‍ലമെന്റ് മണ്ഡലം : അടൂര്‍
അതിരുകള്‍
പടിഞ്ഞാറ്: വിളക്കുടി, കിഴക്ക്: ഇടമണ്‍, തെക്ക്: കരവാളൂര്‍, വടക്ക്: പിറവന്തൂര്‍


ഭൂപ്രകൃതി
കുന്നും മലയും താഴ്വരയും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഈ പ്രദേശത്ത് ഉയര്‍ന്ന കുന്നും, കുന്നിന്‍ മുകളില്‍ നിരപ്പും, കീഴ്ക്കാം തൂക്കായ ചരിവും താഴ്വാരവും ഉള്‍പ്പെടുന്നു. ചരല്‍, പശിമരാശിമണ്ണ്, ചെളിമണ്ണ്, വെട്ടുകല്ല്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണുന്ന മണ്ണിനങ്ങള്‍.


ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
പുനലൂരിലെ ആദ്യക്ഷേത്രമായ വാഴമണ്‍ ശിവക്ഷേത്രം, തൃക്കോനേശ്വം മഹാദേവര്‍ക്ഷേത്രം, ഭരണിക്കാവ് ക്ഷേത്രം, കൃഷ്ണന്‍ കോവില്‍, നെല്ലിപ്പള്ളി ശിവക്ഷേത്രം, അഷ്ടമംഗലം ശ്രീമഹാവിഷ്ണുക്ഷേത്രം എന്നീ ഹിന്ദു ആരാധനാലയങ്ങളും, ആലഞ്ചേരി ജമാഅത്ത് പള്ളി, എന്‍.എം.എ.എച്ച് ജമാഅത്ത് പള്ളി, ഭവ്നി ജമാഅത്ത് പള്ളി, വാളക്കോട് ജമാഅത്ത് പള്ളി, ഭരണിക്കാവിലെ മൊഹിയദ്ദീന്‍ പള്ളി എന്നീ മുസ്ലീം ആരാധനാലയങ്ങളും, ഭരണിക്കാവ് റോമാ പള്ളി, വാളക്കോട് യാക്കോബാ പള്ളി, തെളിക്കോട് മാര്‍ത്തോമാ പള്ളി, ചെന്മന്തൂര്‍ യാക്കോബാ പള്ളി എന്നീ കൈസ്ത്രവ ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.